മാരക മയക്കുമരുന്നുമായി തിരുവനന്തപുരത്ത് മണിക്കൂറുകൾക്കിടെ പിടിയിലായത് രണ്ട് യുവാക്കൾ

നെവിൽ ബാബു, മിതിൻ വില്യം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരത്ത് എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായത് രണ്ട് പേർ. കോളേജ്, ഐടി പരിസരങ്ങളിൽ നിന്നാണ് വാണിജ്യപരമായ രണ്ട് മയക്കുമരുന്ന് കേസുകളാണ് പിടികൂടിയത്. അതീവ വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകളായ എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കൊക്കെയ്ൻ എന്നിവ കൂടാതെ കഞ്ചാവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കണ്ണാംതുറ സ്വദേശികളാണ് രണ്ട് കേസുകളിലുമായി അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ നിഷാദിന്റെ നേതൃത്വത്തിൽ വെട്ടുകാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ നെവിൽ ബാബു (18) എന്ന യുവാവാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് 0.167 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 1.856 ഗ്രാം എംഡിഎംഎ., 347.98 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ആർ മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ ചാക്ക ഭാഗത്ത് നടത്തിയ പരിശോധനയിൽ മിതിൻ വില്യം (28) എന്നയാളാണ് രണ്ടാമത് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന കാറിൽ നിന്ന് 40.476 ഗ്രാം എംഡിഎംഎ, 1.4563 ഗ്രാം കൊക്കെയ്ൻ, 25.16 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെയും എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ, ശരത്, ഗോകുൽ, ശ്രീരാഗ്, ബിനോജ്, ശരൺ, അനന്തു, രവികേഷ്, അക്ഷയ് അനിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, എക്സൈസ് ഡ്രൈവർ അശ്വിൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

0 comments