ad
Deshabhimani

കലയുടെ അപൂർവ ശേഖരവുമായി മക്കയിലെ ഹിറ ഖുർആൻ മ്യൂസിയം

hira quran museum
വെബ് ഡെസ്ക്

Published on Nov 22, 2025, 12:31 PM | 1 min read

ജിദ്ദ: മക്കയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഖുർആൻ മ്യൂസിയം അപൂർവ ശേഖരങ്ങളാൽ തീർഥാടകരുടെയും സന്ദർശകരുടെയും ശ്രദ്ധാകേന്ദ്രമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പകർപ്പ് ഇവിടെയുണ്ട്. ഹിറ പർവതത്തിന്റെ അടിവാരത്താണ് മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. മക്കയിലെ സാംസ്കാരിക അനുഭവം വർദ്ധിപ്പിക്കുന്നതിനും ഖുർആൻ പൈതൃകം പ്രദർശിപ്പിക്കുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്.


വിവിധ യുഗങ്ങളിലെ അത്യപൂർവമായ ഖുർആൻ കൈയെഴുത്തുപ്രതികളും ചരിത്രപരമായ പകർപ്പുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഖുർആൻ ലിഖിത രൂപത്തിലേക്ക് മാറ്റിയെഴുതിയതിന്റെ വിവിധ ഘട്ടങ്ങളും നൂറ്റാണ്ടുകളിലൂടെ സംരക്ഷണ രീതികളിൽ വന്ന പരിണാമങ്ങളും മ്യൂസിയം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവേദനാത്മകമായും പനോരമിക് രൂപത്തിലും അവതരിപ്പിക്കുന്നു. അറബിക് കാലിഗ്രാഫിയുടെ മനോഹാരിതയും ഖുർആൻ സംരക്ഷണത്തിന്റെ ചരിത്രവും എടുത്തു കാണിക്കുന്ന കലാപരവും മൊസൈക് രൂപത്തിലുള്ളതുമായ പാനലുകളും സന്ദർശകരെ ആകർഷിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home