Deshabhimani

ടെക്സസ്, അഹമ്മദാബാദ്, ഇൻഡോർ; മേയർ തള്ളുകൾക്ക് ട്രോൾമഴ

Rain.jpg
വെബ് ഡെസ്ക്

Published on Nov 27, 2026, 01:52 PM | 1 min read

തിരുവനന്തപുരം: ഒരുമണിക്കൂർ പെയ്ത മഴകൊണ്ടുതന്നെ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിൽ മുങ്ങിയതിനെത്തുടർന്ന് മേയർ വിവി രാജേഷിന് സോഷ്യൽ മീഡിയയിൽ ട്രോൾമഴ. ഭരണസമിതി അധികാരത്തിലേറിയ ശേഷമുള്ള മിക്ക മാസങ്ങളിലും മേയർ നഗരഭരണം പഠിക്കാനെന്ന പേരിൽ പല വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലും സഞ്ചാരത്തിലായിരുന്നു.


വെള്ളക്കെട്ടത് പരിഹരിക്കുന്നതിന് സൂറത്ത് മാതൃകയിലുള്ള സംവിധാനം, ഇൻഡോർ മാതൃകയിലുള്ള മാലിന്യസംസ്കരണ പ്ലാന്റ്, ടെക്‌സസുമായി സഹോദരബന്ധം, അഹമ്മദാബാദുമായി ഇരട്ടനഗര സൗഹൃദ പദ്ധതി എന്നിങ്ങനെയൊക്കെയായിരുന്നു മേയറുടെ മോഹനവാഗ്ദാനങ്ങൾ. ആദ്യത്തെ മഴയിൽ തന്നെ 'തള്ള്' പൊളിഞ്ഞ മേയർക്ക് സോഷ്യൽ മീഡിയയിലും ട്രോൾമഴയാണ്.


അധികാരത്തിലെത്തിയാൽ വെറും 45 ദിവസം കൊണ്ട് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന് പറഞ്ഞ മേയർക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, കാര്യക്ഷമതയോടെ പ്രവർത്തിച്ചിരുന്ന ഒരു സംവിധാനത്തെക്കൂടി താറുമാറാക്കിയിരിക്കുകയാണ് ഇപ്പോൾ.


മുൻവർഷങ്ങളിൽ കൃത്യമായ മഴക്കാലപൂർവശുചീകരണം നടന്നിരുന്നതിനാൽ എത്ര വലിയ മഴപെയ്താലും മഴ കഴിയുമ്പോൾ തന്നെ വെള്ളം ഓടയിലൂടെ ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ ബിജെപി ഭരണസമിതി അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ മഴക്കാലപൂർവശുചീകരണം തന്നെ പാളി. അതോടെ മറ്റു നഗരങ്ങൾ പോലെയാക്കേണ്ടതില്ലെന്നും പഴയ തിരുവനന്തപുരം തിരികെ തന്നാൽ മതിയെന്നുമാണ് ജനങ്ങളുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home