Deshabhimani

മുഖ്യമന്ത്രി പദവി ​ദുരുപയോ​ഗം ചെയ്യുന്നു; കൊലവിളിയില്‍ കലാപത്തിന് ആഹ്വാനത്തിന് കേസെടുക്കണം: പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Nov 27, 2026, 01:48 PM | 1 min read

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ പദവി ദുരുപയോ​ഗം ചെയ്യുകയാണെന്ന് സിപിഐ എം നേതാവ് പി രാജീവ്. ചോരയ്ക്ക് പകരം ചോര എന്ന് പറയുമ്പോൾ നിയമപരമായി നീങ്ങുകയല്ല ഉദ്ദേശിച്ചത് എന്നത് വ്യക്തമാണ്. കലാപത്തിന് ആഹ്വാനമാണ് നൽകിയത്. ഇതിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


ചോരയ്ക്ക് ചോര നടപ്പാക്കാൻ എസ്ഐടിയ്ക്ക് രൂപം നൽകുന്നു. രാഷ്ട്രീയ താല്പര്യങ്ങൾക്കു വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്നു. സത്യ പ്രതിജ്ഞാ ലംഘനമാണത്. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ഗവർണർ ഇക്കാര്യം പരിശോധിക്കണം. ആഭ്യന്തര മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പി രാജീവ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home