Deshabhimani

മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തു; അമ്മയെയും സഹോദരീഭർത്താവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

Thanseer

അമ്മയെയും സഹോദരീഭർത്താവിനെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി തൻസീർ| Photo: Screengrab

വെബ് ഡെസ്ക്

Published on Nov 27, 2026, 01:26 PM | 1 min read

കൊച്ചി : സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്തതിന് അമ്മയെയും സഹോദരീഭർത്താവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. ഫോർട്ട് കൊച്ചി സ്വദേശികളായ നസീറ, സജീർ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ തൻസീറിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു.


വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വീട്ടിലെത്തിയ തൻസീറിനെ പിതാവ് ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ തൻസീർ അമ്മയെയും സഹോദരീഭർത്താവിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നസീറയുടെ കൈയ്ക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റു. സജീറിന്റെ വയറിലും സമീപഭാഗങ്ങളിലും വലത് തോളിലുമാണ് കുത്തേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home