സൗന്ദര്യവർധക വസ്തുക്കളെ പ്രമോട്ട് ചെയ്തവരും കുടുങ്ങും; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സൗന്ദര്യവർധക വസ്തുക്കളെ പ്രമോട്ട് ചെയ്തവർക്കെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. വ്യാജ സ്കിൻകെയർ ഉൽപ്പനങ്ങളുടെ പ്രമോഷൻ നടത്തുന്ന സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ, പരസ്യമോഡലുകൾ തുടങ്ങിയവർക്കെതിരെയാണ് അന്വേഷണം നടത്തുക. മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്കും ഡ്രഗ്‌സ് കൺട്രോളർക്കുമാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്.
അരീക്കോട് സ്വദേശിയായ 17 കാരിക്ക് വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിയുടെ ഗുരുതരമായ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നിലവാരമില്ലാത്ത വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെയും പരസ്യ ചിത്രങ്ങൾക്കും മോഡലുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കമെന്ന ആവശ്യം ശക്തമായി.
വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രചാരണം ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷിക്കാനും തടയാനും നടപടിയെടുക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.








0 comments