Deshabhimani

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി

murmu.
വെബ് ഡെസ്ക്

Published on Nov 27, 2026, 12:52 PM | 1 min read

കൊച്ചി : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ കേരള ​ഗവർണർ ഓം പ്രകാശ് മാഥൂർ, മുഖ്യമന്ത്രി വി ഡി സതീശൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ എന്നിവർ സ്വീകരിച്ചു.


എംപിമാരായ ബെന്നി ബെഹ്റാൻ, അൻവർ സാദത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഏകദേശം 10. 40 ഓടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതിയെത്തിയത്. തുടർന്ന് കാലടിലെത്തി ക്ഷേത്രദര്‍ശനം നടത്തും. അവിടെ നിന്ന് തൃശൂരിലേക്ക് പോകും. ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന വൈദ്യരത്‌നം ആയുര്‍വേദ കോളേജ് സുവര്‍ണജൂബിലി ആഘോഷത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.


തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷം 28ന് രാവിലെ എട്ടിന് അക്കാദമിയില്‍ നടക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മിസോറമിലേക്ക് പോകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home