Deshabhimani

എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി

scholarship

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 27, 2026, 01:04 PM | 1 min read

തിരുവനന്തപുരം : ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ അഞ്ചുവരെ നീട്ടി. സർക്കാർ, സർക്കാർ എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാകുക.


മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിൽപ്പെട്ട കേരളത്തിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. 6,000 രൂപയാണ് സ്കോളർഷിപ്പ് തുക. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. ആകെ സ്കോളർഷിപ്പുകളുടെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.


അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയിലെ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും നിശ്ചിത സമയത്തിനകം സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.


കൂടുതൽ വിവരങ്ങൾക്ക് 0471-2300523, 0471-2300524 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home