Deshabhimani

'ക്ലബ്ബ് മനുഷ്യനേക്കാൾ വലുതല്ല'; മുസിയാല വിഷയത്തിലെ പരസ്യ പ്രതികരണങ്ങൾക്കെതിരെ കിമ്മിച്ച്

Musiyaala

മുസിയാല| Photo: Reuters

വെബ് ഡെസ്ക്

Published on Nov 27, 2026, 01:58 PM | 1 min read

മ്യൂണിക്ക് : ബയേൺ മ്യൂണിക്കിന്റെ ജർമൻ മിഡ്ഫീൽഡർ ജമാൽ മുസിയാലയുടെ ആരോഗ്യസ്ഥിതിയും ഭാവിയും സംബന്ധിച്ച ക്ലബ്ബിന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെ സഹതാരം ജോഷ്വ കിമ്മിച്ച്. ക്ലബ്ബ് കളിക്കാരേക്കാൾ വലുതാണെങ്കിലും ഒരു മനുഷ്യനേക്കാൾ വലുതല്ലെന്ന് കിമ്മിച്ച് വ്യക്തമാക്കി. ഇത്തരം വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിന് പകരം ക്ലബ്ബിനുള്ളിൽ തന്നെ പരിഹരിക്കേണ്ടതായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു.


മുസിയാലയുടെ നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുക്കുമ്പോൾ താരത്തിന്റെ വിപണിമൂല്യം പൂജ്യമാണെന്ന് ബയേൺ മ്യൂണിക്കിന്റെ ഓണററി പ്രസിഡന്റും സൂപ്പർവൈസറി ബോർഡ് അംഗവുമായ ഉലി ഹോണസ് സ്വകാര്യ ചർച്ചകളിൽ പറഞ്ഞതായാണ് റിപ്പോർട്ട്.


ക്ലബ്ബിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് മുസിയാല. നിലവിലെ സാഹചര്യത്തിൽ മറ്റൊരു ക്ലബ്ബും താരത്തെ സ്വന്തമാക്കാൻ തയ്യാറാകില്ലെന്ന് മുൻ ബയേൺ മേധാവി കാൾ-ഹെയ്ൻസ് റുമെനിഗെയും നേരത്തെ പരസ്യമായി പ്രതികരിച്ചിരുന്നു.


മുസിയാലയുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ബയേൺ നേരത്തെ വിശദീകരണം നൽകിയിരുന്നു. നാഡീസംബന്ധമായ പ്രശ്നങ്ങളാണ് താരത്തിനുള്ളതെന്നും കളത്തിലേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടെന്നും ക്ലബ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ ആരോഗ്യനിലയും വിപണിമൂല്യവും സംബന്ധിച്ച പരസ്യ പ്രതികരണങ്ങൾക്കെതിരെ കിമ്മിച്ച് രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home