അന്തർദേശീയ കരാട്ടെ സെമിനാർ; വിന്നർ കരാട്ടെ സംഘം ജപ്പാനിലേക്ക്

winner karate team
വെബ് ഡെസ്ക്

Published on Nov 22, 2025, 12:37 PM | 1 min read

അബുദാബി: ജപ്പാനിൽ നടക്കുന്ന അന്തർദേശീയ കരാട്ടെ സെമിനാർ, ചാമ്പ്യൻഷിപ്പ്, ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷൻ എന്നിവയിൽ പങ്കെടുക്കുന്നതിനായി വിന്നർ കരാട്ടെ ടീം അംഗങ്ങൾ നവംബർ 26ന് ജപ്പാനിലേക്ക് പുറപ്പെടുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യോഷി എം എം ഹക്കീം, ഷിഹാൻ അരുൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ജപ്പാനിലേക്ക് പുറപ്പെടുന്നത്. നവംബർ 28 മുതൽ 30 വരെ ജപ്പാൻ ഹൊക്കൈഡോ പ്രവിശ്യയിലെ ഒറ്റാരോ സിറ്റി ജിംനേഷും ഹാളിലാണ് അന്തർ ദേശീയ കരാട്ടെ സെമിനാറും ചാമ്പ്യൻ ഷിപ്പും നടക്കുന്നത്.


ജപ്പാൻ ഷോട്ടോൻ കരാട്ടെ-ഡോ-കന്നിൻഞ്ചുക്കു ഓർഗനൈസേഷൻ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനും നടക്കും. സെൻസായി ഗോപ കുമാർ, ജാഫർ പനക്കൽ, സെമ്പായ് രോഹിത് ദീപു, നവർ സമീർ, അബൂബക്കർ അമ്പലത് വീട്ടിൽ, ആരതി ദീപു, ബിജിത് കുമാർ, സിംറ അയൂബ്, അവനിക അരുൺ, ബോബി ബിജിത്, ദീപു ദാമോദരൻ, റിൻസി തോമസ്, സുമയ്യ സമീർ എന്നിവരാണ് പതിനഞ്ചംഗ സംഘത്തിലുള്ളത്.


അബുദാബിയുടെ വിവിധ ഇടങ്ങളിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന വിന്നർ കരാട്ടെയിൽ അഞ്ച് വയസ് മുതൽ 60 വരെയുള്ള 25 ലേറെ രാജ്യങ്ങളിലെ അഞ്ഞൂറിലേറെ പേർ കരാട്ടെ അഭ്യസിക്കുന്നുണ്ട്. ജപ്പാൻ പര്യടനത്തിന്റെ ഭാഗമായി നവംബർ 23 ഞായറാഴ്ച മുസഫയിലെ ഡെൽമ മാളിൽ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് എന്നും സംഘാടകർ അറിയിച്ചു. എം എ ഹക്കീം, അരുൺ കൃഷ്ണൻ, ഗോപ കുമാർ, ജാഫർ, ബിജിത്കുമാർ, അബൂബക്കർ അമ്പലത്ത് വീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home