ഒറ്റയടിക്ക് കൂടിയത് 1,360 രൂപ; ആശങ്കയുയർത്തി സ്വർണവില

gold
വെബ് ഡെസ്ക്

Published on Nov 22, 2025, 12:56 PM | 2 min read

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 1,360 രൂപയാണ് പവന് കൂടിയത്. ഇതോടെ വില 90,000ത്തിൽ നിന്ന് 92,000ത്തിലേക്ക് കുതിച്ചു. ഒരു പവന് ഇന്ന് 92,280 രൂപയാണ് വില. കഴിഞ്ഞ ദിവസം 90,920 രൂപയിലായിരുന്നു വ്യാപാരം. ​ഗ്രാമിന് 170 രൂപ കൂടി വില 11,365ൽ നിന്ന് 11,535 ആയി. ഒരു പവൻ സ്വർണം ലഭിക്കാൻ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ ഒരു ലക്ഷത്തോളം രൂപ നൽകേണ്ടിവരും.


24 കാരറ്റിന് പവന് 1,25,840 രൂപയും ​ഗ്രാമിന് 12,584 രൂപയുമാണ്. 18 കാരറ്റിന് പവന് 75,504 രൂപയും ​ഗ്രാമിന് 9,438 രൂപയുമാണ് വില. സ്വർണവില പൊടുന്നനെ ഉയരുന്നത് വിവാഹ വിപണിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ മാസം 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. എന്നാൽ വീണ്ടും ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു.


ഒക്ടോബറിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഒക്ടോബർ 17ന് പവൻവില 97,360 ലെത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഈ വർഷം ജനുവരിയിലാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്‌ക്ക് ​ഗ്രാമിന് 172 രൂപയും കിലോ​ഗ്രാമിന് 1,72,000 രൂപയുമാണ് വില.



നവംബറിലെ സ്വർണവില



ഒക്ടോബറിലെ സ്വർണവില




deshabhimani section

Related News

View More
0 comments
Sort by

Home