ഷെയഖ അലി അൽജാബർ അൽ സബാഹ് പത്മശ്രീ ഏറ്റുവാങ്ങി

കുവൈത്ത് സിറ്റി: കുവൈത്ത് രാജ കുടുംബാംഗവും യോഗ പരിശീലകയുമായ ഷെയ്ഖ അലി അൽജാബർ അൽസബാഹ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
യോഗ പ്രോത്സാഹിപ്പിക്കുന്നതിലും ആരോഗ്യമേഖലയിലെ സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. പത്മ ശ്രീ ലഭിക്കുന്ന ആദ്യ കുവൈത്തി പൗരയെന്നനേട്ടം ഷെയ്ഖ അലി സ്വന്തമാക്കി.









0 comments