ഷെയ്ഖ ബുദൂറിന്റെ 'ലെറ്റ് ദെം നോ ഷീ ഈസ് ഹിയർ: സെർച്ചിങ് ഫോർ ദി ക്വീൻ ഓഫ് മലീഹ' പുറത്തിറക്കി

ഷാർജ: ഷാർജ ഭരണാധികാരിയുടെ പുത്രി ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ പുതിയ പുസ്തകമായ ലെറ്റ് ദെം നോ ഷീ ഈസ് ഹിയർ: സെർച്ചിംഗ് ഫോർ ഫോർ ദി ക്വീൻ ഓഫ് മലീഹ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുറത്തിറക്കി. കലിമത്ത് ഗ്രൂപ്പിന്റെ സ്ഥാപകയും സിഇഒയും വിദ്യാഭ്യാസ, പുസ്തക, സംസ്കാരത്തിനായുള്ള യുനെസ്കോ ഗുഡ് വിൽ അംബാസഡറുമായ ഷെയ്ഖ ബൊദൂർ ബിന്ത് സുൽത്താൻ അൽഖാസിമിയുടെ പുതിയ പുസ്തകമാണ് മേളയിൽ പ്രകാശനം ചെയ്തത്.
ഷെയ്ക്കയുടെ സ്പെഷ്യലൈസേഷൻ മേഖലയായ പുരാവസ്തു ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് പുസ്തകത്തിൽ. മലീഹയുടെ ചരിത്രത്തെയും, പ്രാദേശിക സംസ്കാരത്തെയും അത് പ്രതിനിധീകരിക്കുന്ന വൈവിധ്യമാർന്ന സാമൂഹിക, മാനുഷിക, സംസ്കാരിക പൈതൃകത്തെയും പുസ്തകം പര്യവേക്ഷണം ചെയ്യുന്നു. ആദ്യകാല ചരിത്രത്തിൽ അറബ് സ്ത്രീകൾ വഹിച്ച പങ്കിലേക്കു വെളിച്ചം വീശുന്നതിനായി ശാസ്ത്രീയ ഗവേഷണത്തിന് പുറമേ വ്യക്തിപരവും കൂട്ടായതുമായ ഓർമകളും ശൈഖ പങ്കുവയ്ക്കുന്നു.
സെനോബിയ രാജ്ഞി, ഷെബയിലെ രാജ്ഞി, സാബയിലെ ചന്ദ്ര രാജ്ഞികൾ, ഷംസ് രാജ്ഞി എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖ അറബ് രാജ്ഞികളെ ഈ കൃതിയിൽ വിവരിക്കുന്നു.









0 comments