’ലീഡേഴ്സ് ഓഫ് ടുമോറോ’ പദ്ധതി: പുതിയ സ്റ്റുഡന്റ് കൗൺസിൽ രൂപീകരിച്ചു

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ‘ലീഡേഴ്സ് ഓഫ് ടുമോറോ’ പദ്ധതിയുടെ ഭാഗമായി 2025–2026 അധ്യായനവർഷം മുതൽ പ്രവർത്തനം ആരംഭിക്കുന്ന പുതിയ ദുബായ് സ്റ്റുഡന്റ് കൗൺസിൽ രൂപീകരിച്ചു. 16 സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 16 വിദ്യാർഥികളടങ്ങിയ കൗൺസിൽ, ദുബായിലെ ഏകദേശം 4 ലക്ഷം സ്വകാര്യവിദ്യാർഥികളുടെ പ്രതിനിധികളായി പ്രവർത്തിക്കും. ഒൻപത് രാജ്യങ്ങളെയും ആറു പാഠ്യപദ്ധതികളെയും പ്രതിനിധീകരിക്കുന്ന കൗൺസിലിൽ എട്ട് ആൺകുട്ടികളും എട്ട് പെൺകുട്ടികളും ഉൾപ്പെടുന്നു.
ആദ്യ ഘട്ടത്തിൽ 90 സ്വകാര്യ സ്കൂളുകളിൽ നിന്ന് 40 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത് വ്യക്തിഗത അഭിമുഖങ്ങളും ഗ്രൂപ്പ് പ്രവർത്തനങ്ങളും ഉൾപ്പെട്ട തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് അന്തിമ അംഗങ്ങളെ തെരഞ്ഞെടുത്തത്. അംഗത്വം ഒരു അധ്യായനവർഷത്തേക്കാണ്. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് അംഗത്വം പുതുക്കാം.









0 comments