ഷാർജ ഇന്ത്യൻ അസോസിയേഷൻ കുടുംബ തർക്ക പരിഹാര സംരംഭത്തിന് തുടക്കം

കെ എൽ ഗോപി
Published on Aug 05, 2025, 03:22 PM | 1 min read
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ നടത്തുന്ന കുടുംബ തർക്ക പരിഹാര സംരംഭത്തിന് തുടക്കം. ഷാർജ പൊലീസ് കമ്മ്യൂണിറ്റി പ്രിവന്റ്റ്റീവ് ആൻഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ചാണ് സംരംഭം നടത്തുക. റൈസ് (റീച്ച്, ഇൻസ്പയർ, സപ്പോർട്ട്, എംപവർ) എന്നപേരിൽ ആരംഭിച്ചിരിക്കുന്ന സംരംഭം ശനിയാഴ്ചകളിൽ അസോസിയേഷൻ പരിസരത്ത് നടക്കും. ഒറ്റപ്പെട്ട തോന്നലുള്ളവർക്ക് ഒരു കൈ നീട്ടുക, ആരും ഒറ്റപ്പെടുന്നില്ലെന്ന് അവർക്ക് ഉറപ്പു നൽകുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രൊഫഷണൽ കൗൺസിലിംഗ്, നിയമ, സാമ്പത്തിക, മാർഗ്ഗ നിർദ്ദേശങ്ങൾ എന്നിവയാണ് ഈ സംരംഭം വഴി ഉറപ്പാക്കുന്നത്. ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആത്മവിശ്വാസം വർദ്ധിപ്പിച്ച് വ്യക്തികളെ സജ്ജരാക്കുക എന്നത് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമാണ്.
കുടുംബവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ക്രിയാത്മകവും സൗഹാർദ്ദപരവുമായ രീതിയിൽ പരിഹരിക്കാനും, ഘടനാപരമായ മാർഗ്ഗനിർദ്ദേശം, രഹസ്യ കൗൺസിലിംഗ്, ശക്തമായ പിന്തുണ എന്നിവ നൽകാനും ഉദ്ദേശിച്ചിട്ടുള്ള പ്രോഗ്രാമിൽ പരിചയസമ്പന്നരായ സാമൂഹിക നേതാക്കൾ, പ്രൊഫഷണൽ കൗൺസിലർമാർ, വിഷയ വിദഗ്ധർ എന്നിവ അടങ്ങിയ വിദഗ്ധ പാനൽ സെഷനുകൾക്ക് നേതൃത്വം നൽകും. ഈമെയിൽ രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സെഷനിൽ പങ്കെടുക്കാം. community [email protected] എന്ന ഇമെയിൽ വിലാസത്തിലോ, 06 5610 845 എന്ന നമ്പറിലോ ഇതിനായി ബന്ധപ്പെടാവുന്നതാണ്.









0 comments