കൈരളി സലാല ഓണാഘോഷം: പൂക്കളമത്സരം സംഘടിപ്പിച്ചു

ഒന്നാം സ്ഥാനം നേടിയ റെഡ് സലാല ടീം
സലാല: കൈരളി സലാല ഓണാഘോഷത്തിൻ്റെ ഭാഗമായി വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പൂക്കളമത്സരം സംഘടിപ്പിച്ചു. അൽ വാദിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ നടത്തിയ പൂക്കള മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. ഷൈജു അഗസ്റ്റിൻ, സോണിയ ജോബിസ് സലാലയിലെ കലാകാരനായ സന്തോഷ് കുറ്റിച്ചാൽ എന്നിവർ വിധികർത്താക്കളായി.
ഏഴോളം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം റെഡ് സലാലക്കും, രണ്ടാം സമ്മാനം ടീം അൽക്കറാത്തും മൂന്നാം സമ്മാനം ടീം നമ്പർ ഫൈവും കരസ്ഥമാക്കി. ലുലുവിൽ നടന്ന കലാ സന്ധ്യയിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.









0 comments