നവ്യാനുഭവമായി കെഎംസിസി ഹരിതം -25

സലാല: സലാല കെ എം സി സി ടൗൺ കമ്മിറ്റി നടത്തിയ ഹരിതം -25 ശ്രദ്ധേയമായി. ലുബാൻ പാലസിൽ വെച്ച് നടന്ന സലാല കെ എം സി സി കേന്ദ്ര നേതാക്കൾക്ക് നൽകിയ സ്വീകരണവും സാംസ്കാരിക യോഗവും അബു തഹനൂൺ എം ഡി ഓ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാച്ചിലോടി മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുൾ സലാം ഹാജി, ജനറൽ സെക്രട്ടറി റഷീദ് കല്പറ്റ , ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ കെ സനാതനൻ, നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, റഹീം തലശ്ശേരി എന്നിവർ സംസാരിച്ചു.
കെ എം സി സി ടൗൺ കമ്മിറ്റിയുടെ ജീവകാരുണ്യസേവനത്തിനുള്ള പ്രത്യേക അവാർഡ് സിദ്ദിഖ് കാരത്തൂറിന് ഓ അബ്ദുൽ ഗഫൂർ സമ്മാനിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നിസാം ഫാമിലി അവതരിപ്പിച്ച ഇശൽ രാവും ശ്രദ്ധേയമായി. ചടങ്ങിൽ ടൗൺ കെ എം സി സി പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷനായി.
അബ്ദുൽ റഹിമാൻ കാസർക്കോട്, റയീസ് ടെലി, അയൂബ് അൽ ബാക്കർ, ഷമീം കുണ്ടുതോട്, അസ്‌ലം ചാക്കോളി, റസാഖ് സ്വിസ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി ഷൗക്കത്ത് വയനാട് സ്വാഗതവും നൗഷാദ് ആറ്റുപുറം നന്ദിയും പറഞ്ഞു.









0 comments