സലാല കെഎംസിസി ഹരിതം 2025 പോസ്റ്റർ പ്രകാശനം ചെയ്തു

സലാല: സലാല കെ എം സി സി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 ന് സലാല ലുബാൻ പാലസിൽ നടക്കുന്ന മെഗാ ഇവന്റിന്റെ പോസ്റ്റർ സലാല കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പി വി അബ്ദുൾ സലാം ഹാജി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി റഷീദ് കല്പറ്റ, ട്രഷറർ ഹുസൈൻ കാച്ചിലോടി, സെക്രട്ടറി ശംസീർ കിണറുള്ളതിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ ഹമീദ് ഫൈസി, മഹ്മൂദ് ഹാജി ഇടച്ചേരി, കാസിം കോക്കൂർ, അബ്ബാസ് തൊട്ടാര, അൽത്താഫ് പെരിങ്ങത്തൂർ, വനിതാ വിഭാഗം പ്രതിനിധികളായ സഫിയ മനാഫ്, നദീറ തിക്കോടി, ഏരിയാ ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷനായി. നൗഷാദ് ആറ്റുപുറം, ഷമീം കുണ്ട് തോട്, റസാഖ് സ്വിസ്സ്, അസ്‌ലം ചാക്കോളി എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷൌക്കത്ത് വയനാട് സ്വാഗതവും ഫായിസ് അത്തോളി നന്ദിയും പറഞ്ഞു.









0 comments