അനുശോചനയോഗം സംഘടിപ്പിച്ചു

അബുദാബി : പ്രൊഫ. എം കെ സാനുവിന്റെയും ശക്തി തിയറ്റഴ്‌സിന്റെ ആദ്യകാല പ്രവർത്തകനും സിപിഐ എം വാളകം ബ്രാഞ്ച് സെക്രട്ടറിയുമായ മനോഹരൻ അഭിമന്യുവിന്റെയും വിയോഗത്തിൽ ശക്തി തിയറ്റഴ്‌സ് അബുദാബി അനുശോചിച്ചു. ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ അധ്യക്ഷനായി. അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, സാമൂഹ്യസേവകൻ, എഴുത്തുകാരൻ, സാഹിത്യനിരൂപകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു എം കെ സാനുവെന്ന് യോഗത്തിൽ സംസാരിച്ചവർ അനുശോചിച്ചു.
ശക്തി തിയറ്റഴ്‌സ് അബുദാബി ജനറൽ സെക്രട്ടറി അനുശോചനപ്രമേയം അവതരിപ്പിച്ചു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ശക്തി തിയറ്റഴ്‌സ് പ്രസിഡന്റ് കെ വി ബഷീർ, മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി ബിജിത് കുമാർ, ദിവാകരൻ, വി പി കൃഷ്ണകുമാർ, പ്രജീഷ് മുങ്ങത്ത്, സി കെ ശരീഫ്, ഷെറിൻ വിജയൻ, ഷൈനി ബാലചന്ദ്രൻ, ഗീത ജയചന്ദ്രൻ, മനോരഞ്ജൻ എന്നിവർ സംസാരിച്ചു.









0 comments