ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ജിദ്ദ : ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയുടെ 76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പതാക ഉയർത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ റിപ്പബ്ലിക്ദിന സന്ദേശം വായിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ സൗദി അറേബ്യൻ സർക്കാർ നൽകിയ തുടർച്ചയായ പിന്തുണയ്ക്ക് കോൺസൽ ജനറൽ നന്ദി രേഖപ്പെടുത്തി.
ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. 2023 നവംബർ- ഡിസംബർ മാസങ്ങളിൽ ഇന്ത്യാ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം നടത്തിയ "ഭാരത് കോ ജാനിയേ" ക്വിസിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി.









0 comments