പ്രവാസി വെൽഫെയർ സലാല റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

സലാല : പ്രവാസി വെൽഫെയർ സലാലയിൽ റിപ്പബ്ലിക് ദിനാഘോഷവും കലാസന്ധ്യയും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല പ്രസിഡന്റ് രാകേഷ് കുമാർ ഝാ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ സലാല പ്രസിഡന്റ് ഡോ അബൂബക്കർ സിദ്ദീഖ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദേശഭക്തിഗാനങ്ങളും ഡാൻസുകളും കോർത്തിണക്കിയ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
വ്യത്യസ്ത മേഖലകളിൽ സേവനങ്ങൾ അനുഷ്ഠിച്ച സലാലയിലെ പ്രവാസി വ്യക്തിത്വങ്ങളെ ചടങ്ങിൽ 'പ്രവാസി ഐക്കൺ ഓഫ് സലാല' അവാർഡുകൾ നൽകി ആദരിച്ചു. അലി മുഹമ്മദ് (പ്രവാസി ഐക്കൺ ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെൻറ്), കെ എ സലാഹുദ്ദീൻ (പ്രവാസി ഐക്കൺ ഓഫ് മീഡിയ), രാജഗോപാൽ (പ്രവാസി ഐക്കൺ ഓഫ് ഫാമിംഗ്), ഷജീർഖാൻ (പ്രവാസി ഐക്കൺ ഓഫ് സോഷ്യൽ സർവീസ്), അഭിനവ് സോജൻ (എക്സലൻസ് ഇൻ സ്പോർട്സ്) എന്നിവർക്കാണ് അവാർഡ് നൽകിയത്. ഒ അബ്ദുൽ ഗഫൂർ, നാസർ പെരിങ്ങത്തൂർ, ഡോ നിസ്താർ, കെ ഷൗക്കത്തലി, എ പി കരുണൻ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു.
പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. വഹീദ് ചേന്ദമംഗല്ലൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി തസ്റീന ഗഫൂർ പ്രവാസി ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സാജിതാ ഹസീസ് സ്വാഗതവും കൺവീനർ ആരിഫാ മുസ്തഫ നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിദ്ധീകരിക്കുന്ന മിറർ ഓഫ് സലാല ഇ-മാഗസിൻ പ്രകാശനവും പരിപാടിയിൽ നടന്നു. ഡോ കെ സനാതനൻ മാഗസിൻ പ്രകാശനം നിർവഹിച്ചു. എഡിറ്റർ റജീബിനുള്ള ഉപഹാരം തസ്റീന ഗഫൂർ സമ്മാനിച്ചു. രവീന്ദ്രൻ നെയ്യാറ്റിൻകര, ഉസ്മാൻ കളത്തിങ്കൽ, കബീർ കണമല, സബീർ പിടി, മുസ്തഫ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.









0 comments