വാടക തർക്കം: 86 തടവുകാരെയും വിട്ടയച്ചു

ദുബായ്: ഈദുൽ ഫിത്തറിന് മുന്നോടിയായി ദുബായിൽ വാടക തർക്കങ്ങളിൽ ഉൾപ്പെട്ട 86 തടവുകാരെയും വിട്ടയച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ പിന്തുണയോടെ ദുബായ് വാടക തർക്ക കേന്ദ്രമാണ് 68 ലക്ഷം ദിർഹത്തിലധികം വരുന്ന സാമ്പത്തിക ബാധ്യത പരിഹരിച്ചത്. ദുരിതബാധിത കുടുംബങ്ങ ളുടെ ഭാരം ലഘൂകരിക്കുന്നതിനാ ണ് നടപടി.
കഴിഞ്ഞ മാസം റംസാന് മുന്നോടിയായി, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിവിധ രാജ്യക്കാരായ ദുബായിലെ കറക്ഷണൽ, പീനൽ സ്ഥാപനങ്ങളിൽ നിന്നുള്ള 1518 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.









0 comments