റംസാൻ: മക്കയിലും മദീനയിലും എത്തിയത് 12 കോടിയിലധികം പേർ

റിയാദ്: റംസാൻ മാസത്തിൽ മക്കയിലെ ഗ്രാൻഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലുമായി 12,22,86,712 സന്ദർശകർ എത്തിയതായി ഇരുപള്ളികളുടെയും ചുമതലയുള്ള ജനറൽ അതോറിറ്റിയുടെ സിഇഒ ഗാസി അൽ-ഷഹ്‌റാനി അറിയിച്ചു.
1,65,58,241 പേർ ഉംറ നിർവഹിക്കുന്നതിനും ഗ്രാൻഡ് മോസ്‌കിൽ 9,21,32,169 പേരും പ്രവാചക പള്ളിയിൽ 3,01,54,543 പേരും എത്തിയതായി അൽ ഷഹ്‌റാനി പറഞ്ഞു. വിശ്വാസികളുടെ സന്ദർശനം സുഗമമായ രീതിയിൽ നിർവഹിക്കാൻ സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.









0 comments