കളിയും ചിരിയുമായി പയസ്വിനി അറിവിൻ പത്തായം

payaswini
വെബ് ഡെസ്ക്

Published on Apr 16, 2025, 01:44 PM | 2 min read

അബുദാബി: പയസ്വിനി അബുദാബി ബാലവേദി കളിപ്പന്തലിന്റെ ‘അറിവിൻ പത്തായം സീസൺ അഞ്ച്’ വ്യത്യസ്ത വിഷയങ്ങളിലുള്ള ക്ലാസ്സുകൾ കൊണ്ടും കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. അൽ ഖത്തീം ഹൈനസ് ഫാമിൽ നടന്ന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു.

പരിശീലകനായ ദിവാകരൻ കുറ്റിക്കോൽ കളിയും കാര്യവും എന്ന വിഷയത്തെ ആസ്പദമാക്കിയും അഭിനയത്തിലെ സർഗാത്മകത എന്ന വിഷയത്തിൽ പ്രവാസി നാടക പ്രവർത്തകൻ കെ വി ബഷീറും ക്രാഫ്റ്റിന്റെ വിവിധ വശങ്ങളെ കുറിച്ച് കൃഷ്ണജ ശ്രീനാഥും ക്ലാസ്സുകൾ എടുത്തു.


ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കളിപ്പന്തൽ പ്രസിഡണ്ട് അക്ഷജ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പയസ്വിനി രക്ഷാധികാരികളായ ടി വി സുരേഷ് കുമാർ, ജയകുമാർ പെരിയ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡന്റ്‌ വിശ്വംഭരൻ കാമലോൻ, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട്, രക്ഷാധികാരി വേണുഗോപാലൻ നമ്പ്യാർ, കളിപ്പന്തൽ കോർഡിനേറ്റർ ഷീത സുരേഷ്, ജോ. കോർഡിനേറ്റർ ആശ വിനോദ്, പയസ്വിനി ട്രഷറർ വിനീത് കോടോത്ത് എന്നിവർ സംസാരിച്ചു.


കളിപ്പന്തൽ സെക്രട്ടറി തൻവി സുനിൽ സ്വാഗതവും ആർട്സ് കോർഡിനേറ്റർ ദിൽഷ സജിത്ത് നന്ദിയും പറഞ്ഞു. അനന്യ സുനിൽ പ്രാർത്ഥന ഗാനം ആലപിച്ചു.

വിവിധ ക്ലാസ്സുകൾ കളിപ്പന്തൽ ഭാരവാഹികളായ തൻമയ അനൂപ്, ആദിത്യൻ ആനന്ദ്, ദേവജ് വിശ്വൻ, അർജുൻ ശ്രീകുമാർ, ദേവനന്ദ ഉമേഷ്, അദ്വൈത് ജയകുമാർ, അനാമിക സുരേഷ്, ആഗ്നേയ പ്രസാദ് തുടങ്ങിയവർ നിയന്ത്രിച്ചു.


ക്യാമ്പിന് കളിപ്പന്തൽ ഭാരവാഹികളോടപ്പം പയസ്വിനി ഭാരവാഹികളായ സുനിൽ പാടി, ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട്, രാധാകൃഷ്ണൻ ചെർക്കള, രമേഷ് ദേവരാഗം, സുനിൽ ബാബു, പ്രദീഷ് പാണൂർ, വിഷ്ണു തൃക്കരിപ്പൂർ, ആനന്ദ് പെരിയ, ഹരി മുല്ലച്ചേരി, ത്യാഗരാജൻ,പ്രസാദ് കോടോത്ത് , ദീപ ജയകുമാർ, ജിഷ പ്രസാദ്, അശ്വതി ശ്രീജിത്ത്, ജലജ അനൂപ്, ധന്യ വിശ്വൻ ,ബബിത സുനിൽ,ബിന്ദു ഉമേഷ് , രേഷ്മ ആനന്ദ്, ജ്യോതി രാധാകൃഷ്ണൻ എന്നിവരും നേത്യത്വം നൽകി.


സ്കൂൾ അവധികാലത്തിന്റെ അവസാന ഘട്ടത്തിൽ നടത്തിയ അറിവിൻ പത്തായം ക്യാമ്പ് കുട്ടികൾക്ക് പുത്തനൊരു ഉണർവ്‌ നൽകുന്നതോടൊപ്പം വിവിധ വിഷയങ്ങളെ കുറിച്ചുള്ള അറിവും ലഭിക്കുന്നതായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home