പയസ്വിനി അബുദാബിക്ക് പുതിയ നേതൃത്വം

payaswini

വിനീത് കോടോത്ത്, അനൂപ് കാഞ്ഞങ്ങാട്, വിശ്വൻ ചുള്ളിക്കര

വെബ് ഡെസ്ക്

Published on Jan 30, 2025, 11:37 AM | 1 min read

അബുദാബി: അബുദാബിയിലെ കാസർകോട് സ്വദേശികളുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ വാർഷിക ജനറൽ ബോഡി യോഗം അൽ ഖത്തീം ഹൈനസ് ഫാമിൽ വെച്ച് നടന്നു. പയസ്വിനി രക്ഷാധികാരിയും അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയുമായ ടി വി സുരേഷ്‌കുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. അനന്യ സുനിലിൻ്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഉമേഷ് കാഞ്ഞങ്ങാട് അദ്ധ്യക്ഷനായി.


രമേശ് ദേവരാഗം അനുശോചന പ്രമേയം അവതരിപ്പിച്ചു. 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി രാധാകൃഷ്ണൻ ചെർക്കളയും വരവ് ചിലവ് കണക്കുകൾ ട്രഷറർ വിപിൻ രാജും അവതരിപ്പിച്ചു. ഇന്ത്യൻ പ്രോപ്പർട്ടി വില്പനയിൽ എൻആർഐകൾക്കും റെസിഡൻസ് ഇന്ത്യൻസിനും നികുതി സമത്വം ആവശ്യപെട്ട് മുൻ രക്ഷാധികാരി ജയകുമാർ പെരിയ പ്രമേയം അവതരിപ്പിച്ചു. പയസ്വിനി അംഗങ്ങൾക്കുള്ള അഹല്യ പ്രിവിലേജ് കാർഡിനെ കുറിച്ച് അഹല്യ ഹോസ്പിറ്റൽ മാർക്കറ്റിംങ്ങ് മേധാവി ഹരിപ്രസാദ് കരിച്ചേരി വിശദീകരിച്ചു.


വിശ്വൻ ചുള്ളിക്കര പ്രസിഡന്റും അനൂപ് കാഞ്ഞങ്ങാട് സെക്രട്ടറിയും വിനീത് കോടോത്ത് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയുടെ പാനൽ രക്ഷാധികാരി വേണുഗോപാലൻ നമ്പ്യാർ അവതരിപ്പിച്ചു. ടി വി സുരേഷ് കുമാർ, ജയകുമാർ പെരിയ,⁠വേണുഗോപാലൻ നമ്പ്യാർ (രക്ഷാധികാരിമാർ), ശ്രീകുമാർ പടിഞ്ഞാറെക്കര, ⁠ജിഷ പ്രസാദ് (വൈസ് പ്രസിഡന്റുമാർ), പ്രദീഷ് പാണൂർ , വിഷ്ണു തൃക്കരിപ്പൂർ (ജോയിന്റ് സെക്രട്ടറിമാർ), സുദീപ് കണ്ണൻ (ജോയിന്റ് ട്രഷറർ),സുനിൽ പാടി (ഓഡിറ്റർ), വാരിജാക്ഷൻ ഉളിയത്തടുക്ക (ഫിനാൻസ് കൺവീനർ), സുധീഷ് ഇടയില്യം (ആർട്സ് കൺവീനർ), ശ്രീനാഥ് മൊടഗ്രാമം (ജോയിന്റ് കൺവീനർ), വിപിൻ രാജ് (സ്പോർട്സ് കൺവീനർ),സുജിത് വെള്ളിക്കോത്ത് (ജോയിന്റ് കൺവീനർ), ശ്രീജിത്ത് കുറ്റിക്കോൽ ( രജിസ്ട്രേഷൻ കൺവീനർ), രാധാകൃഷ്ണൻ ചെർക്കള(ജോയിന്റ് കൺവീനർ), ഉമേഷ് കാഞ്ഞങ്ങാട്(മീഡിയ കൺവീനർ), ഷീത സുരേഷ്(കളിപ്പന്തൽ കൺവീനർ), ആശ വിനോദ്(ജോയിന്റ് കൺവീനർ), രമേഷ് ദേവരാഗം (സാഹിത്യ വിഭാഗം കൺവീനർ), സുനിൽ ബാബു, ⁠ദീപ ജയകുമാർ,ഹരി മുല്ലച്ചേരി, ആനന്ദ് പെരിയ, ദിവ്യ മനോജ്,കൃപേഷ്,നിധീഷ് റാം,വിഭ ഹരീഷ് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.



deshabhimani section

Related News

View More
0 comments
Sort by

Home