പയസ്വിനി അബുദാബി സാഹിത്യ വേദി രൂപീകരിച്ചു

അബുദാബി: അബുദാബിയിലെ പൊതു സമൂഹത്തിനിടയിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പയസ്വിനിയുടെ സാഹിത്യ വേദി രൂപീകരണയോഗം അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്നു. പയസ്വിനി പ്രസിഡണ്ട് വിശ്വംഭരൻ കാമലോൻ അധ്യക്ഷനായി. സാഹിത്യ വേദി കൺവീനർ രമേഷ് ദേവരാഗം ആമുഖപ്രഭാഷണം നടത്തിയ ചടങ്ങിൽ മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി സാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എങ്ങിനെ നല്ലൊരു വായനക്കാരനാകാമെന്നും വായനയുടെ ഗുണഫലങ്ങൾ എന്തൊക്കെയാണെന്നും ഉദ്ഘാടനപ്രഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം എം ടി അനുസ്മരണം നടത്തി. അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറിയും പയസ്വിനി രക്ഷാധികാരിയുമായ ടി വി സുരേഷ് കുമാർ, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, പയസ്വിനി ഫൈനാൻസ് കൺവീനർ വാരിജാക്ഷൻ, വൈസ് പ്രസിഡൻറ് ജിഷ പ്രസാദ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
പയസ്വിനിയുടെ പ്രഥമ മാഗസിൻ 'കുർത്തം' അതിഥികൾക്ക് ശ്രീജിത്ത് കുറ്റിക്കോൽ, ഉമേഷ് കാഞ്ഞങ്ങാട് വിശ്വൻ ചുള്ളിക്കര എന്നിവർ കൈമാറി.
എം ടി യുടെ നിന്റെ ഓർമയ്ക്ക് എന്ന ചെറുകഥയെ അധികരിച്ച് തുടർന്ന് നടന്ന ആസ്വാദന ചർച്ചയിൽ ശ്രീജിത്ത് കുറ്റിക്കോൽ മോഡറേറ്ററായി. വാരിജാക്ഷൻ, രതീഷ്, മനോജ്, ദീപ അനീഷ് , ദിവ്യ മനോജ്, ഷീത സുരേഷ്, ശ്രീകുമാർ, നയന മനു, വിശ്വംഭരൻ കാമലോൻ, ഉമേഷ് കാഞ്ഞങ്ങാട്, അനീഷ്, സ്മിത രഞ്ജിത് തുടങ്ങിയവർ വായനാനുഭവം പങ്കുവെച്ചു.
പയസ്വിനി സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ വിനീത് കോടോത്ത് നന്ദിയും പറഞ്ഞു.









0 comments