മക്കയിൽ അന്തരിച്ചു

ജിദ്ദ :കേരളത്തിൽനിന്ന് ഹജ്ജിനെത്തിയ തീർഥാടക മക്കയിൽ അന്തരിച്ചു. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി ഫർസാന (35) ആണ് അന്തരിച്ചത്.
ഭർത്താവ് സഫീറിന്റെ കൂടെ ഹജ്ജ് നിർവഹിച്ചശേഷം അസുഖബാധിതയായ ഫർസാന തിങ്കൾ രാത്രിയോടെയാണ് മരണപ്പെട്ടത്. ചൊവ്വ മസ്ജിദുൽ ഹറമിലെ ളുഹർ നമസ്‌കാരത്തിനുശേഷം മക്കയിലെ ഷെറായ ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: അഫ്‌നാൻ, അയ്ഷ. കേരള ഹജ്ജ് കമ്മിറ്റി വളന്റിയർമാരായ ഷമീം കവ്വായി, എസ് പി നിസാർ, നിസാർ കൊല്ലം, നവോദയ പ്രവർത്തകരായ ബഷീർ നിലമ്പൂർ, ഷംസു തുറക്കൽ എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു.









0 comments