പഹൽഗാം ഭീകരാക്രമണം; ജിദ്ദനവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു

ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് ജിദ്ദനവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി. കാശ്മീരിലെ വേദന ഓരോ മനുഷ്യൻ്റെയും വേദനയാണ്. നിഷ്കളങ്കരായ പാവം മനുഷ്യരെ കൊല്ലുകയും മുറിപ്പെടുത്തുകയും ചെയ്യുന്നവർ ഭീരുക്കളാണ്. സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ഭീകരസംഘടനകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൻ്റെയും രാജ്യത്തിൻ്റെയാകെയും വേദനയിൽ പങ്കുചേരുന്നു. ഭീകരാക്രമണത്തെ ജിദ്ദനവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി അതിശക്തമായി അപലപിക്കുന്നുമെന്നും ജിദ്ദനവോദയ പ്രസ്താവനയിൽ അറിയിച്ചു









0 comments