'ഓർമ'യുടെ ഓണാഘോഷം ഒക്ടോബർ 12ന് ദുബായിൽ

ദുബായ്: ഓർമ ദുബായ് ഒരുക്കുന്ന ഓണാഘോഷം ‘ഓർമയിൽ ഒരോണം’ എന്ന പേരിൽ ഒക്ടോബർ 12ന് നടക്കും. ദുബായ് അൽ നാസർ ലഷർ ലാൻഡിൽ വച്ച് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും.
പരിപാടിയുടെ വിജയത്തിനായി ചേർന്ന സ്വീകരണ സംഘം രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ഡയറക്ടറും ലോകകേരളസഭാ അംഗവുമായ എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും സെക്രട്ടറി കാവ്യ സനത് നന്ദിയും പറഞ്ഞു.
65 അംഗ സംഘാടക സമിതിയെ രൂപീകരിച്ച യോഗത്തിൽ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ കൺവീനറായി. മുൻ പ്രസിഡന്റ് ഷിഹാബ്, ലിജിന എന്നിവർ ജോയിന്റ് കൺവീനർമാരായി, റിയാസ് സി കെയെ വോളണ്ടിയർ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ഓർമയുടെ അഞ്ചു മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം അംഗങ്ങൾ കലാപരിപാടികളുമായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏഴായിരം പേർക്കുള്ള ഓണസദ്യ ഒരുക്കുന്നതായും സംഘാടകർ വ്യക്തമാക്കി. പരിപാടിയിലേക്കുള്ള പ്രവേശനം ഓർമ അംഗങ്ങൾക്കായി പാസ് മുഖേന നിയന്ത്രിക്കും.







0 comments