ഓർമ കേരളോത്സവം 2025 സംഘടകസമിതി രൂപികരിച്ചു

orma keralotsavam
വെബ് ഡെസ്ക്

Published on Jul 28, 2025, 03:24 PM | 2 min read

ദുബായ് : യുഎഇ ദേശീയ ദിനാഘോഷം ആയ ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് - കേരളോത്സവം 2025 വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അൽ തവാർ അൽ സലാം കമ്മ്യൂണിറ്റി സ്കൂളിൽ വെച്ചു ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവും ആയ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ശിഹാബ് പെരിങ്ങോട്‌ അധ്യക്ഷനായി.


അനീഷ് മണ്ണാർക്കാട്, സജീവൻ കെ വി, മോഹനൻ മൊറാഴ, അംബുജാക്ഷൻ, ജിജിത അനിൽകുമാർ, അഡ്വ അപർണ്ണ, കാവ്യ, പി പി അഷ്‌റഫ്, അക്ബർ അലി, സുനിൽ ആറാട്ടുകടവ്, സ്പോൺസർ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കേരളത്തിൽ നിന്നുള്ള 2 പ്രമുഖ ബാൻഡുകൾ, ഇന്ത്യയിലെയും യുഎഇയിലേയും വിവിധ കലാപരിപാടികൾ, മെഗാതിരുവാതിര, കുടമാറ്റം, ഘോഷയാത്ര എന്നിവയൊക്കെ കേരളോത്സവത്തിലുണ്ടാകുമെന്നും വിപുലമായ ഒരുക്കങ്ങൾ ഇതിനായി നടന്നു വരുന്നതായും സംഘാടകർ അറിയിച്ചു.


ഭാരവാഹികൾ : എൻ കെ കുഞ്ഞഹമ്മദ് - രക്ഷാധികാരി , ഓ വി മുസ്തഫ - ചെയർമാൻ , ഡോ ഹുസൈൻ, റിയാസ് സി കെ (വൈസ് ചെയർമാൻമാർ), അനീഷ് മണ്ണാർക്കാട് (ജനറൽ കൺവീനർ), ജിജിത അനിൽകുമാർ, മോഹനൻ മൊറാഴ (ജോയിന്റ് കൺവീനർമാർ), കെ വി സജീവൻ (പ്രോഗാം കമ്മറ്റി കൺവീനർ), കെ വി അരുൺ, രേഷ്മ, സുനിൽ ആറാട്ടുക്കടവ് ( ജോയിന്റ് കൺവീനർമാർ ), അക്ബർ അലി ( പ്രചരണ കമ്മറ്റി കൺവീനർ ), അൻവർ ഷാഹി, ജിതേഷ് സുകുമാരൻ ( ജോയിന്റ് കൺവീനർമാർ ) , അംബുജാക്ഷൻ ( കൺവീനർ - പരസ്യം ) , പ്രമോദ് , ഷൈജേഷ് , ശശികുമാർ ( ജോയിന്റ് കൺവീനർമാർ ) , ഷിജു ശ്രീനിവാസ് ( കൺവീനർ - ടെക്നിക്കൽ കമ്മറ്റി ) , ഇർഫാൻ ( വളണ്ടിയർ ക്യാപ്റ്റൻ ) , അജയഘോഷ് ( വൈസ് ക്യാപ്റ്റൻ ) , ലത ( ലേഡീസ് ക്യാപ്റ്റൻ ) , ജംഷീല ( വൈസ് ക്യാപ്റ്റൻ ). കൂടാതെ 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും 601 അംഗ സ്വാഗതസംഘത്തിനും രൂപം കൊടുത്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ജോയിന്റ് ട്രഷറർ ധനേഷ് നന്ദിയും പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Home