മെസ്‌പൊ ഓണാഘോഷം

അബുദാബി: എംഇഎസ് പൊന്നാനി കോളേജ് അലുമ്നി (മെസ്‌പൊ) മെസ്‌പോണം 2025 എന്ന പേരിൽ സംഘടിപ്പിച്ച ഓണസദ്യ വേറിട്ട അനുഭവമായി. മെസ്‌പൊ കുടുംബാംഗങ്ങളുടെ വീടുകളിൽ നിന്നും വിഭവങ്ങൾ തയ്യാറാക്കിക്കൊണ്ടായിരുന്നു ഓണ സദ്യ ഒരുക്കിയത്.
മെസ്‌പൊ അബുദാബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂരിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ എംഇഎസ് പൊന്നാനി കോളേജ് പൂർവവിദ്യാർഥികൂടിയായ ദേവയാനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇസ്ലാമിക സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, കെഎസ്‍സി ജനറൽ സെക്രട്ടറി സജീഷ് നായർ, എഴുത്തുകാരൻ എസ് ഹരീഷ്, മെസ്‌പൊ ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി, ടി കെ ഇസ്മായിൽ എന്നിവർ സംസാരിച്ചു. മെസ്‌പൊ എഡ്യൂക്കേഷണൽ എക്സലൻസ് 2025 അവാർഡ് ജേതാക്കളായ മെസ്‌പൊ അംഗങ്ങളുടെ മക്കളെയും കോളേജിലെ ആദ്യബാച്ച് വിദ്യാർഥിയായ എ വി എം ഹബീബുള്ള പൊന്നാനി, 2023 ബാച്ചിൽ പഠിച്ചിറങ്ങിയ നിഹാൽ കൽപകഞ്ചേരി, മുതിർന്ന മെസ്‌പൊ അംഗങ്ങളായ ലത്തീഫ് കൊട്ടിലിങ്ങൽ, സുനീർ മൂസപ്പടിക്കൽ, കർഷക അവാർഡ് ജേതാവ് റഹ്മത്ത് ടീച്ചർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച നൃത്ത- സംഗീത പരിപാടികളും അരങ്ങേറി. സംഘാടക സമിതി ചെയർമാൻ ലത്തീഫ് കൊട്ടിലിങ്ങൾ സ്വാഗതവും കൺവീനർ സുരജ് പൊന്നാനി നന്ദിയും പറഞ്ഞു.









0 comments