ഒമാനിൽ ഉഷ്ണതരംഗം: ശനിയാഴ്ച സൊഹാറിൽ രേഖപ്പെടുത്തിയത് 47.1°C

മസ്‌കത്ത് : സോഹാറിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൂടിയ താപനിലയായ 47.1°C രേഖപ്പെടുത്തി. കഴിഞ്ഞ മണിക്കൂറിനുള്ളിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുത്തനെയാണ് താപനില ഉയരുന്നത്. കഴിഞ്ഞ ആഴ്ച ചില ദിവസങ്ങളിൽ താപനില കുറഞ്ഞിരുന്നു. എങ്കിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെട്ടു.
വടക്കൻ ബാത്തിന മേഖലയായ സൊഹാർ 47.1°C യുമായി പട്ടികയിൽ ഒന്നാമതും ഷിനാസ് 46.0°C യുമായി തൊട്ടുപിന്നാലെയുമാണ്. ജലൻ ബാനി ബു ഹസ്സൻ 45.7°C, ഇസ്കി 44.7°C, അൽ അവാബി 44.4°C, ബൗഷർ 43.9°C തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടു. ഉൾനാടൻ നഗരങ്ങളായ നിസ്വ, സൂർ എന്നിവിടങ്ങളിൽ 43.8°C താപനില രേഖപ്പെടുത്തി. ഇബ്ര, സമൈൽ എന്നിവിടങ്ങളിൽ 43.7°C താപനിലയും രേഖപ്പെടുത്തി. മസ്‌കത്ത് വിമാനത്താവളത്തിൽ താപനില 43.1°C ആയി ഉയർന്നു.









0 comments