രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ നേതൃത്വം

അബുദാബി: കാസർകോട് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിൻ്റെ 2024 - 2025 പ്രവർത്തന വർഷത്തെ ജനറൽബോഡി മീറ്റിങ് അൽ റഹ്ബ ഫാമിലി പാർക്കിൽ വച്ച് നടന്നു. പ്രസിഡന്റ് സജിൻ പുള്ളോലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി വിനോദ് പാണത്തൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വൈസർ മനോജ് മരുതൂർ, മുൻ പ്രസിഡന്റ് ജോബി മേത്താനത്ത്, മനീഷ് ആദോപ്പള്ളി എന്നിവർ സംസാരിച്ചു.
മുൻ പ്രസിഡണ്ട് വിശ്വൻ ചുള്ളിക്കര 2025 - 2026 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി പാനൽ അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ട് ആയി മനീഷ് ആദോപള്ളിയേയും സെക്രട്ടറിയായി ലിന്റോ ഫിലിപ്പിനേയും, ട്രഷററായി രഞ്ജിത്ത് രാജുവിനേയും തെരഞ്ഞെടുത്തു.
സണ്ണി ജോസഫ് ഒടയഞ്ചാൽ,മനോജ് മരുതൂർ ( രക്ഷാധികാരിമാർ), സജിൻ പുള്ളോലിക്കൽ, ജോബി മെത്താനത്ത് (അഡ്വൈസർമാർ), ജിതേഷ് മുന്നാട് (വൈസ് പ്രസിഡണ്ട്), ജൻഷിൽ പിജെ ( ജോ.സെക്രട്ടറി), ഷൗക്കത്തലി (ജോ. ട്രഷറർ), വിശ്വൻ ചുള്ളിക്കര (ഫിനാൻസ് കൺവീനർ), വിനീത് കോടോത്ത് (ഫിനാൻസ് കോർഡിനേറ്റർ), ഹനീഫ് വണ്ണാത്തിക്കാനം, ബെന്നി പൂക്കറ, വിനോദ് പാണത്തൂർ, അഷറഫ് കള്ളാർ, ഷെരീഫ് ഒടയൻ ചാൽ, ജോഷി മെത്താനത്ത്, സാലു പോൾ, ജോയ്സ് മാത്യു, സെബാസ്റ്റ്യൻ മൈലക്കൽ (എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ.









0 comments