ജുബൈൽ അറൈഫിയിൽ നവോദയ ഓണാഘോഷം

ജുബൈൽ : നവോദയ സാംസ്‌കാരികവേദി ജുബൈൽ അറൈഫി ഏരിയ കമ്മിറ്റി കുടുംബവേദിയുമായി ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷം "പുലരി 3.0’ സമാപിച്ചു. ജുബൈൽ ലുലു ഹൈപ്പർ മാർക്കറ്റിൽ സാംസ്‌കാരിക പരിപാടി, സംഗീതപരിപാടി, ഫാഷൻ ഷോ, പായസമത്സരം എന്നിവ നടന്നു. പിന്നീട് ജുബൈൽ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും നടന്നു. ജുബൈൽ "നൂപുരധ്വാനി ആർട്സ് അക്കാദമി കലാകാരന്മാരുടെ നൃത്തപരിപാടികൾ, ട്വിൻസ്റ്റാർ ഇവന്റിന്റെ "സംഗീത വിരുന്ന്’, ചെണ്ടമേളം, നിശ്ചലദൃശ്യങ്ങൾ, കോൽക്കളി, തുടങ്ങിയവയും നടന്നു.
ആറന്മുള വള്ളസദ്യക്ക് സമാനമായി, വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ 60 വിഭവമടങ്ങിയ ഓണസദ്യ ഒരുക്കിയിരുന്നു. സാംസ്‌കാരിക സമ്മേളനം നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ വിജയൻ പട്ടാക്കാര അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി ട്രഷറർ ഉമേഷ് കളരിക്കൽ, കുടുംബവേദി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് എന്നിവർ സംസാരിച്ചു. കേന്ദ്ര നേതാക്കളായ ഷാഹിദ ഷാനവാസ്, ഉണ്ണികൃഷ്ണൻ, ഫൈസൽ എന്നിവർ പങ്കെടുത്തു. ചെയർമാൻ പ്രിനീദ് സ്വാഗതവും കുടുംബവേദി അറൈഫി ഏരിയ സെക്രട്ടറി സർഫ്രാസ് ബാബു നന്ദിയും പറഞ്ഞു.









0 comments