ദുബായിൽ വൻ പരിശോധന: 12,367 അനധികൃത ഗ്യാസ് സിലിണ്ടറുകളും 519 വാഹനങ്ങളും പിടിയിൽ

DUBAI POLICE
വെബ് ഡെസ്ക്

Published on Nov 17, 2025, 12:52 PM | 1 min read

ദുബായ് : ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ നേതൃത്വത്തിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) സിലിണ്ടറുകളുടെ അനധികൃത സംഭരണം, നിറയ്ക്കൽ, വിതരണം എന്നിവയ്ക്കെതിരെ പരിശോധന ശക്തമാക്കി. പെട്രോളിയം ഉൽപ്പന്ന വ്യാപാര നിയന്ത്രണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടപടി. ദുബായ് പൊലീസ്, റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), സിവിൽ ഡിഫൻസ് തുടങ്ങിയ സ്ഥാപനങ്ങളും സംയുക്തമായി പങ്കെടുത്തു.


2022 ജൂലൈയിൽ പെട്രോളിയം ഉൽപ്പന്ന വ്യാപാര നിയന്ത്രണ ചട്ടം പ്രഖ്യാപിച്ചതിന് ശേഷം 449ത്തിലധികം പരിശോധനാ ദൗത്യങ്ങൾ നടത്തിയതായി അധികാരികൾ അറിയിച്ചു. എൽപിജി മേഖലയിൽ മാത്രം 596-ലധികം ലംഘനങ്ങൾ കണ്ടെത്തി. 12,367 വ്യാജ ഗ്യാസ് സിലിണ്ടറുകളും അപകടകരമായ വസ്തുക്കൾ കയറ്റുന്ന 519 ലൈസൻസില്ലാ വാഹനങ്ങളും പിടിച്ചെടുത്തു. ഉറവിടം വ്യക്തമല്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ ഉപയോഗിച്ച് നിറച്ച ഹൈ-റിസ്ക് സിലിണ്ടറുകളാണ് പിടിയിലായത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home