എഡിബി സഹായ കരാറിൽ ഒപ്പുവെച്ച് ശ്രീലങ്ക, 300 മില്യൺ ഡോളർ വായ്പ

sreelanka
വെബ് ഡെസ്ക്

Published on Nov 18, 2025, 03:17 PM | 1 min read

കൊളംമ്പോ: ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ (എഡിബി) നിന്ന് 300 മില്യൺ യുഎസ് ഡോളർ സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള കരാറുകൾ ഒപ്പുവെച്ചതായി ശ്രീലങ്ക.


സാമ്പത്തിക മേഖലയിൽ മാക്രോ ഇക്കണോമിക് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, സുസ്ഥിര വികസന പദ്ധതികൾക്കും ടൂറിസം മേഖലയിലെ വികസന പരിപാടിക്കുമായാണ് സ ഹായം. 100 മില്യൺ യുഎസ് ഡോളർ വീതമുള്ള മൂന്ന് ഘട്ടങ്ങളിലായാണ് ഫണ്ട് ലഭിക്കുകയെന്ന്   രാജ്യത്തെ ധനകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.


ധനകാര്യ മന്ത്രാലയം സെക്രട്ടറി ഡോ ഹർഷണ സൂര്യപ്പെരുമയും എഡിബി കൺട്രി ഡയറക്ടർ തകഫുമി കഡോനോയും കൊളംബോയിൽ വച്ചാണ് കരാറുകളിൽ ഒപ്പുവെച്ചത്.


ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ നിയന്ത്രണ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് പ്രാഥമിക ഊന്നൽ.  കിഴക്കൻ തുറമുഖ ജില്ലയായ ട്രിങ്കോമലിയിലും മധ്യ പ്രവിശ്യയിലെ യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ സിഗിരിയയിലും ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനായും ഫണ്ടിന്റെ ഒരു ഭാഗം പ്രയോജനപ്പെടുത്തും.


വിദേശ കരുതൽ ശേഖരം കുറയുന്നതിനും, ഉയർന്ന പണപ്പെരുപ്പത്തിനും വായ്പാ വീഴ്ചകൾക്കും കാരണമായ 2022 ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം മുന്നേറാനുള്ള കടുത്ത ശ്രമത്തിലാണ് ശ്രീലങ്ക.



deshabhimani section

Related News

View More
0 comments
Sort by

Home