പ്രവാസി വെൽഫെയർ സലാലയിൽ വനിതാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫെയർ വനിതകൾക്കായി സലാലയിൽ സംഘടിപ്പിച്ച സ്പോർട്സ് ഫീസ്റ്റ സീസൺ 2 മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. പതിനൊന്ന് ഇനങ്ങളിൽ നടന്ന മത്സരത്തിൽ ഷെറിൻ ഷഹാന വ്യക്തിഗത ചാമ്പ്യനായി. അൽ നാസർ ക്ലബ്ബിലെ ഫാസ് അക്കാദമി ഗ്രൗണ്ടിൽവെച്ച് നടന്ന പരിപാടി സംസ്ഥാന ഹാൻഡ്ബോൾ ടീം മുൻ അംഗം അഖില പി എസ് ഉദ്ഘാടനം ചെയ്തു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് അബ്ദുള്ള മുഹമ്മദ് അധ്യക്ഷനായ പരിപാടിയിൽ ഒ അബ്ദുൽ ഗഫൂർ മുഖ്യാതിഥി ആയിരുന്നു. കെ ഷൗക്കത്തലി, കെ മുഹമ്മദ് സാദിഖ് കെളോത്ത്, പി ടി സബീർ, സജീബ് ജലാൽ എന്നിവർ സംസാരിച്ചു. സ്പോൺസേഴ്സ് പ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ സാജിത ഹഫീസ് ജനറൽ സെക്രട്ടറി തസ്‌റീന ഗഫൂർ മറ്റു ഭാരവാഹികളായ രവീന്ദ്രൻ നെയ്യാറ്റിൻകര, ആരിഫ മുസ്തഫ, മുംതാസ് റജീബ്, സൽമ, സജന, ഫഹദ് സലാം, ഉസ്മാൻ കളത്തിങ്കൽ, മുസ്തഫ പൊന്നാനി, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.










0 comments