Deshabhimani

മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കൽ ഫാർമസിസ്റ്റിന്റെ പ്രധാന ചുമതല

Ministry Of Health Saudi

സൗദി ആരോഗ്യ മന്ത്രാലയം| Photo: saudigazette

വെബ് ഡെസ്ക്

Published on Oct 25, 2026, 08:01 AM | 1 min read

റിയാദ് : മരുന്ന് കുറിപ്പടികൾ പരിശോധിക്കുകയും മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് ഫാർമസിസ്റ്റുകളുടെ പ്രധാന ചുമതലകളാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുറിപ്പടിയിൽ പിഴവുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ മരുന്ന് വിതരണം ചെയ്യരുതെന്ന് ആരോഗ്യപ്രവർത്തക നിയമത്തിലെ 23-ാം വകുപ്പ് വ്യക്തമാക്കുന്നു.


ഇത്തരം സന്ദർഭങ്ങളിൽ മരുന്ന് നിർദേശിച്ച ഡോക-്‌ടറുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കാവൂ. ഡോക്ടറുടെ അനുമതിയില്ലാതെ കുറിപ്പടിയിലെ മരുന്നുകളിൽ മാറ്റം വരുത്താനും പാടില്ല. തുല്യമായ പകരം മരുന്നുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെ ഇളവുകൾക്ക് ഇത് ബാധകമല്ല.


ചികിത്സയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ ശാസ്ത്രീയമായ അടിസ്ഥാനത്തിലും പര്സപര ബഹുമാനത്തോടെയും ഉചിതമായ ഔദ്യോഗിക മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ആരോഗ്യപ്രവർത്തകർ സഹകരണം, പരസ്പര വിശ്വാസം, തൊഴിൽപരമായ ധാർമികത എന്നിവ പാലിക്കണം.


സഹപ്രവർത്തകരെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും നിയമം വിലക്കുന്നു. ഈ ചുമതലകളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home