Deshabhimani

ചൂടു കഞ്ഞിവെള്ളം ഒഴിച്ച് അച്ഛനെ കൊലപ്പെടുത്തി; തൃശൂരിൽ യുവാവ്‌ അറസ്റ്റിൽ

accused arrest
വെബ് ഡെസ്ക്

Published on Oct 25, 2026, 08:27 AM | 1 min read

തൃശൂര്‍ : ചൂടു കഞ്ഞിവെള്ളം ഒഴിച്ച് പൊള്ളിച്ച് അച്ഛനെ കൊലപ്പെടുത്തിയ കേസിൽ യുവാവ്‌ അറസ്റ്റിൽ. ഞെള്ളുർ കണ്ടൻകാവിൽ വീട്ടിൽ ഗോപാലകൃഷ്ണ(70)നെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മകൻ വിനോദി(37)നെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21-ന്‌ ഞെള്ളുരിലെ സ്വന്തം വീട്ടിൽവച്ച് ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണതിനെ ത്തുടർന്ന് പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗോപാലകൃഷ്‌ണൻ 23നാണ്‌ മരിച്ചത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.


പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിനോദ് നിരന്തരം ഉപദ്രവിച്ചു വന്നിരുന്നതായി അറിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപാലകൃഷ്ണന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തിയത്. വിനോദ് മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണശ്രമക്കേസിൽ പ്രതിയാണ്. പുതുക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ എ ഫക്രുദ്ദീൻ, എസ്ഐമാരായ ആർ രാജേഷ്, പി വി പാട്രിക്, എസ് സിപിഒമാരായ പി കെ ദീപക്, സി ആർ ബിനോയ്, കെ ആർ, സജീവ്, പി എ അരുൺ, സിപിഒ കെ പി ജിന്റോ എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home