Deshabhimani

ഹൂതി ആക്രമണം; സൗദിക്ക് പിന്തുണയുമായി തുർക്കിയും ഈജിപ്തും പാകിസ്ഥാനും

hauthi Attack

Photo: EPA

വെബ് ഡെസ്ക്

Published on Oct 25, 2026, 08:54 AM | 1 min read

റിയാദ് : സൗദി അറേബ്യക്കും യമൻ സർക്കാരിനുമെതിരെ ഹൂതി സായുധസംഘം നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ, തുർക്കി, ഈജിപ്ത്, പാകിസ്ഥാൻ രാജ്യങ്ങൾ ശക്തമായി അപലപിച്ചു. ഇസ്താംബൂളിൽ ചേർന്ന നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.


സൗദിയിലെ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ചെങ്കടലിലും ബാബുൽ മന്ദബ് കടലിടുക്കിലും വാണിജ്യ കപ്പലുകൾക്കു നേരെയുള്ള ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സൈനിക നടപടികളും ഭീഷണികളും ഉടൻ നിർത്തിവെച്ച് ഹൂതികൾ ആത്മാർഥമായി രാസ്തട്രീയ ചർച്ചകളിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു.


ഹൂതികളുടെ നടപടികൾ യമനിലെ മാനുഷിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി മന്ത്രിമാർ ചൂണ്ടിക്കാട്ടി. സൗദി അറേബ്യക്കും യമൻ സർക്കാരിനും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലുൾപ്പെടെ പ്രധാന സമുദ്രപാതകളിലെ സുരക്ഷയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്നും ആഹ്വാനം ചെയ്തു.


പലസ്തീൻ വിഷയവും യോഗം ചർച്ച ചെയ്തു. 1967 ജൂൺ നാലിലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണച്ച രാജ്യങ്ങൾ ഗാസയിലേക്ക് തടസമില്ലാതെ മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home