ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച വാഹനമിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച വാഹനമിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ജയബാലകൃഷ്ണൻ (55) എന്നയാളാണ് പിന്നിൽ നിന്നുവന്ന കാറിടിച്ച് കൊല്ലപ്പെട്ടത്. കാർ ഓടിച്ചിരുന്ന അഡിഷണൽ ജഡ്ജിയുടെ മകൻ പിടിയിലായി.
വാഹനം ജഡ്ജിയുടെ പേരിലാണെന്നാണ് വിവരം. കാറിടിച്ച സ്കൂട്ടർ പൂർണമായും തകർന്നു. ലൈസൻസ് ഇല്ലാതെയാണ് ജഡ്ജിയുടെ മകൻ വാഹനമോടിച്ചിരുന്നത്. ഈ ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബെൻസ് കാറിടിച്ചാണ് അപകടം. ചേരാനല്ലൂർ കണ്ടെയ്നർ റോഡിലാണ് സംഭവം. കാർ അമിതവേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.
സ്കൂട്ടർ യാത്രികനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്റെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.








0 comments