പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്

Photo: X
വഡോദര : സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം. പരമ്പരയിൽ 2–0ന്റെ അപരാജിത ലീഡ് ഉറപ്പിക്കുകയാണ് സ്മൃതി മന്ദാനയുടെയും സംഘത്തിന്റെയും ലക്ഷ്യം. വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ ഏകദിനത്തിൽ ജോസഫിൻ എൻകോമോ, കെലിസ് എൻഡ്ലോവു എന്നിവർ കളിച്ചിരുന്നില്ല. താരങ്ങളുടെ പരിക്കും ക്ഷീണവും സിംബാബ്‌വെ ടീമിന് വെല്ലുവിളിയാകുന്നുണ്ട്. നവംബറിൽ ബാങ്കോക്കിൽ ആരംഭിക്കുന്ന ഐസിസി എമർജിങ് നേഷൻസ് ട്രോഫിക്കായുള്ള തയ്യാറെടുപ്പിനും ടീം പ്രാധാന്യം നൽകുന്നുണ്ട്.
ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർമാരുടെ പ്രകടനത്തിൽ ചില പോരായ്മകളുണ്ടായിരുന്നു. പവർപ്ലേയ്ക്കുശേഷം കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയാൻ കഴിയാതിരുന്നതും ഫീൽഡിങ് ക്രമീകരണത്തിനനുസരിച്ച് പന്തെറിയുന്നതിൽ വന്ന പിഴവുകളും സിംബാബ്‌വെ മുതലെടുത്തു. ജിൻതമണി കലിതയ്ക്ക് അവസരം നൽകിയതോടെ നന്ദിനി ശർമയ്ക്ക് ആദ്യ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല.








0 comments