Deshabhimani

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ഫൈനൽ ഇന്ന്; കിരീടം ലക്ഷ്യമിട്ട് പിവി സിന്ധു

French Open

പി വി സിന്ധു (ഇടത്) ആൻ സെ യങ് (വലത്)| Photo: AFP

വെബ് ഡെസ്ക്

Published on Oct 25, 2026, 11:13 AM | 1 min read

പാരിസ് : ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ പി വി സിന്ധു ഇന്ന് ഫൈനലിൽ ഇറങ്ങും. ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ അൻ സെ യങാണ് സിന്ധുവിന്റെ എതിരാളി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.


കരിയറിൽ ഇതുവരെ അൻ സെ യങ്ങിനെ പത്ത് തവണ നേരിട്ട സിന്ധുവിന് ഒരിക്കൽപ്പോലും ജയിക്കാനായിട്ടില്ല. ഇരുവരും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ 10–0ന് യങ് മുന്നിലാണ്. ഈ റെക്കോർഡ് തിരുത്തി പതിനൊന്നാം ശ്രമത്തിൽ ആദ്യ ജയം നേടാമെന്ന പ്രതീക്ഷയിലാണ് സിന്ധു.


ഫ്രാൻസിലെ അരീന ഗ്രാൻഡ് പാരീസിലാണ് ഫൈനൽ. ഫാൻകോഡ് വഴി തത്സമയ മത്സരം തത്സമയം കാണാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home