നീലവസന്തം ചൂടി മീശപ്പുലിമലയും, കുറിഞ്ഞി പൂത്തു; പ്രവേശനം തിങ്കൾ മുതൽ

മൂന്നാർ : പശ്ചിമഘട്ട ജൈവ വൈവിധ്യത്തിനും പ്രകൃതി സൗന്ദര്യത്തിനും മാറ്റുകൂട്ടി നീലക്കുറിഞ്ഞി വസന്തം മീശപ്പുലിമലയിലും. മൂന്നാർ, വട്ടവട, ചൊക്രമുടി എന്നിവയ്‌ക്കുപുറമെയാണ് ഉയർന്ന കൊടുമുടിയായ മീശപ്പുലിമലയിലും കുറിഞ്ഞി പൂത്തത്. ഇവിടെ തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം നൽകും.
വനം വികസന കോർപ്പറേഷൻ ലിമിറ്റഡ് മൂന്നാർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ മീശപ്പുലിമലയിലെ നീലകുറിഞ്ഞി കാണാനും അവസരമുണ്ട്.
നാല് മണിക്കൂർ ദൈർഘ്യമുള്ള പാക്കേജിന് 1416 രൂപയാണ് നിരക്ക്. സന്ദർശകരെ കെഎഫ്ഡിസി വാഹനത്തിൽ യാത്രയ്ക്കിടെ ലഘു ഭക്ഷണം നൽകും. മീശപ്പുലിമലയ്ക്ക് സമീപം ഷൂട്ടിങ് പോയിന്റ് വരെ സന്ദർശകരെ കൊണ്ടുപോകും.
പുതുതായി തയ്യാറാക്കിയ കുറിഞ്ഞി ആപ്പിലൂടെയും കെഎഫ്ഡിസിയുടെ വെബ്സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. സന്ദർശകരുടെ വാഹനം മൂന്നാർ സൈലന്റ് വാലി റോഡിലുള്ള കെഎഫ്സിസിക്ക് മുമ്പിൽ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.








0 comments