Deshabhimani

കൊച്ചിയിൽ 9 മാസത്തിനിടെ സസ്‌പെൻഡ് ചെയ്തത് 499 ലൈസൻസ്

driving licence suspended
വെബ് ഡെസ്ക്

Published on Oct 25, 2026, 10:55 AM | 1 min read

കാക്കനാട് : റോഡപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുന്നതിനിടെ കൊച്ചിയിൽ ഒമ്പത് മാസത്തിനിടെ 499 പേരുടെ ഡ്രൈവിങ് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു. ജനുവരി ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള കണക്കാണിത്. അപകടകരമായ ഡ്രൈവിങ് നടത്തി റോഡപകടങ്ങൾക്ക് കാരണക്കാരായ 268 പേർക്കാണ് ലൈസൻസ് നഷ്ടമായത്.


മദ്യപിച്ച് വാഹനമോടിച്ച 112 പേർക്കെതിരെയും നടപടിയെടുത്തു. അമിതവേഗം, വാഹനങ്ങളിൽ അമിതഭാരം കയറ്റൽ, നമ്പർ പ്ലേറ്റ് മറച്ചുവയ്ക്കൽ തുടങ്ങിയ നിയമലംഘനങ്ങളും നടപടിക്ക് കാരണമായി. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേരെ കയറ്റിയുള്ള സഞ്ചാരം, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കും ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഏറ്റവും കൂടുതൽ നടപടിയുണ്ടായത് ജൂലൈയിലും ഏറ്റവും കുറവ്‌ നടപടി ഏപ്രിലിലുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home