Deshabhimani

ഐഎസ്എൽ; കൊച്ചി മെട്രോയിൽ ഇന്ന് പ്രത്യേക സർവീസുകൾ

kochi metro
വെബ് ഡെസ്ക്

Published on Oct 25, 2026, 08:55 AM | 1 min read

കൊച്ചി : ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് ആരാധകർക്ക്‌ പ്രത്യേക യാത്രാസൗകര്യങ്ങൾ ഒരുക്കി കൊച്ചി മെട്രോ. ഞായറാഴ്ച മുതലാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്ക് തുടക്കം. സ്റ്റേഡിയത്തിലെ മത്സര ദിവസങ്ങളിൽ ട്രെയിനുകൾ എട്ടര മിനിറ്റ് ഇടവേളകളിൽ സർവീസ് നടത്തും. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഞായര്‍ മത്സര ശേഷം രാത്രി 9.30 മുതൽ 11.27 വരെയാണ് കലൂരിൽനിന്ന് ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കു പ്രത്യേക സര്‍വീസുകള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home