Deshabhimani

പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ സഹേലിൽ പരാതി നൽകാം

sahel app

സഹേൽ ആപ്പ്

വെബ് ഡെസ്ക്

Published on Oct 25, 2026, 08:37 AM | 1 min read

കുവൈത്ത് സിറ്റി : പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ പരാതി നൽകാനും നഷ്ടം സ്ഥിരീകരിക്കുന്ന ഇ–സർട്ടിഫിക്കറ്റ് നേടാനും സഹേൽ ആപ്പിൽ പുതിയ സേവനം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ താമസക്കാർക്ക് ഏകീകൃത സർക്കാർ സേവന ആപ്പിലൂടെ പരാതി ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാം.


സഹേൽ ആപ്പിലെ ‘സുരക്ഷാ സേവനങ്ങൾ’ എന്ന വിഭാഗത്തിലൂടെയാണ് പുതിയ സേവനം ലഭ്യമാകുകയെന്ന് മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാസ്‌പോർട്ട് നഷ്ടപ്പെട്ട വിവരം ഇലക്ട്രോണിക് സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം നഷ്ടം സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതാണ് സേവനം. നഷ്ടപ്പെട്ടാ വസ്തുക്കൾ സംബന്ധിച്ച പരാതികൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാനും ഈ വിഭാഗത്തിലൂടെ സൗകര്യമുണ്ട്.


സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെയും താമസക്കാരുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. സഹേൽവഴി കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ തുടർച്ചയാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home