Deshabhimani

ഓൺലൈൻ ഷോപ്പിങ് തട്ടിപ്പ്; ദുബായിൽ ആറുപേർ അറസ്റ്റിൽ

Online Scam.jpg
വെബ് ഡെസ്ക്

Published on Oct 25, 2026, 07:37 AM | 1 min read

ദുബായ് : വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയ ആറംഗസംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതായി യുവതി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.


ഫോണുപയോഗിക്കുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യാത്ത സമയത്താണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടതെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ക്രിമിനൽ അന്വേഷണ വിഭാഗം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് വഴി ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചായിരുന്നു തട്ടിപ്പ്.


ഈ വിവരങ്ങൾ ഉപയോഗിച്ച് അനധികൃതമായി പർച്ചേസുകൾ നടത്തുകയും തട്ടിയെടുത്ത പണം സ്വീകരിക്കാൻ ഡിജിറ്റൽ വാലറ്റുകൾ സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. വ്യാപകമായ നിരീക്ഷണത്തിലൂടെ സംഘത്തിന്റെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് ഏകോപിത നീക്കത്തിലൂടെ പ്രതികളെ പിടികൂടി. ഇവർ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇരകളുടെ ബാങ്ക് കാർഡുകളും ചെക്ക്ബുക്കുകളും കണ്ടെടുത്തു.


ചില ഇരകളുടെ ബാങ്ക് വിവരങ്ങൾ മറ്റു തട്ടിപ്പുകാർക്ക് വിൽക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പരിചയമില്ലാത്ത സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിവരം അറിയിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home