ഇനി രണ്ട് മാതൃകൾ മാത്രം
അംഗപരിമിതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് മാതൃക പുതുക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി: അംഗപരിമിതരായ ഉദ്യോഗാർഥികൾ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) വഴി കേന്ദ്ര സർക്കാർ ജോലികളിലേക്ക് അപേക്ഷിക്കുമ്പോൾ ശാരീരിക വെല്ലുവിളി തെളിയിക്കുന്നതിനായി സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റ് പുതുക്കി.
അംഗപരിമിതരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ വകുപ്പ് Department of Empowerment of Persons with Disabilities) 2024 ഒക്ടോബർ 16-ന് പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങൾക്ക് തുടർച്ചയായാണ് മാറ്റം. വൈകല്യ സർട്ടിഫിക്കറ്റ് മാതൃകകൾ ഇനി രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായിരിക്കും ലഭ്യമാവുക
ഫോം V – Certificate of Disability (ഒറ്റ വൈകല്യം — Single Disability)
ഫോം VI – Certificate of Disability (ബഹുവൈകല്യം — Multiple Disabilities)
മുമ്പ് SSC വിവിധ പരീക്ഷാ വിജ്ഞാപനങ്ങളിൽ ഉപയോഗിച്ചിരുന്ന മൂന്നു ഫോറങ്ങളും (Form V, VI, VII) ഇനി ഈ പുതുക്കിയ രണ്ട് ഫോർമാറ്റുകളിലായി ചുരുങ്ങും.
2024 ഒക്ടോബർ 16-ന് ശേഷം വിജ്ഞാപനം ചെയ്ത റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്‍ത്തിയായിട്ടില്ലാത്ത പരീക്ഷകൾക്ക് ഹാജരാവുന്നവർക്ക് ഇതിൽ താത്കാലിക ഇളവുണ്ടാവും. അവർ ഒന്നുകിൽ പുതുക്കിയ ഫോം V / ഫോം VI അല്ലെങ്കിൽ പഴയ ഫോം V / ഫോം VI / ഫോം VII എന്നിവ സമർപ്പിച്ചാൽ മതിയാവും.
പുതുക്കിയ ഫോർമാറ്റുകൾ വൈകല്യ സർട്ടിഫിക്കറ്റുകളുടെ സുതാര്യതയും ഏകീകൃത നടപടികളും ഉറപ്പാക്കുമെന്ന് SSCയും DEPwDയും അവകാശപ്പെടുന്നു.










0 comments