പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിൽ അനുശോചിച്ച് പ്രവാസി സംഘടനകൾ

MK SANU
വെബ് ഡെസ്ക്

Published on Aug 03, 2025, 03:44 PM | 3 min read

കുവൈത്ത് സിറ്റി/ മസ്കത്ത് : മലയാളിയുടെ സാംസ്‌കാരിക രാ ഷ്ട്രീയ ജീവിതത്തിന് ദിശാബോ ധം പകർന്ന സൗമ്യസാന്നിധ്യമാണ് പ്രൊഫ. എം കെ സാനുവിൻ്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നതെന്ന് പ്രവാസി സംഘടനകൾ.


കല കുവൈത്ത്


കേരളം കണ്ട മികച്ച വാഗ്മിയും പ്രഭാഷകനും ആയിരുന്നു സാനു മാഷെന്ന് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) കുവൈത്ത് അനുശോചിച്ചു. കലയുമായി അടുത്ത ബന്ധമുണ്ടായിരു ന്നു അദ്ദേഹത്തിന്. 1996ൽ 'കല'യുടെ ക്ഷണം സ്വീകരിച്ച് കുവൈത്തിൽ എത്തിയിരുന്നു. കല കുവൈത്ത് നടത്തിവരുന്ന സൗജ ന്യ മാതൃഭാഷാ പഠനപദ്ധതിയുടെ സമാപനത്തിൽ മുഖ്യാതിഥിയായി രുന്നു അദ്ദേഹം. സാംസ്‌കാരിക സാമൂഹ്യമേഖലകളിൽ വ്യക്തിമു ദ്ര പതിപ്പിച്ചവർക്കായി കുവൈ ത്ത് കല ട്രസ്റ്റ് നൽകുന്ന പുരസ്കാ രം 2020ൽ സാനു മാഷിനായിരു ന്നു. വർത്തമാനകാല കേരളസമൂ ഹത്തെയും കേരള ചരിത്രത്തെ യും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും

കൊണ്ട് സമ്പന്നമാ ക്കിയ ജീവിതത്തിനാണ് തിരശ്ശീല വീണിരി ക്കുന്നത്. കേരളസ മുഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണിതെന്നും കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫും ആക്ടിങ് സെക്രട്ടറി ജെ സജിയും അനുശോചിച്ചു.


ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം


അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ കേരളീയ സമൂഹത്തിൽ നിറഞ്ഞുനിന്ന സാനു മാഷിൻ്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരി ക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം അനുശോചിച്ചു. എല്ലാകാലത്തും പുരോഗമനപക്ഷത്ത് അടിയുറച്ചുനിന്ന അഗദ്ദഹത്തി ന്റെ കൃതികളും പ്രഭാഷണങ്ങളും കേരളീയ നവോത്ഥാന പിന്തുടർച്ചക്ക് വെളിച്ചമേകിയെന്നും കേരളവിഭാഗം ഭാരവാഹികൾ അനുശോചിച്ചു


കൈരളി ഒമാൻ


ചരിത്രകാരൻ, നിരൂപകൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർ ത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, നിമസഭാസാമാജികൻ തുടങ്ങിയ നിലകളിൽ മലയാള സാഹിത്യ, സാമൂഹ്യ, രാഷ്ട്രീയ ചക്രവാളങ്ങളിൽ അരനൂറ്റാണ്ടില ധികം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എം കെ സാനുവെന്ന് കൈരളി ഒമാൻ അനുശോചിച്ചു. ശ്രീനാരായണ ഗുരു ദർശങ്ങളിലെ മാനവികതയും ലാവണ്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്നും കൈരളി ഒമാൻ ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.


മലയാളം മിഷൻ ഒമാൻ


'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ' എന്ന കുമാരനാശാന്റെ വരികൾ ഉൾക്കൊണ്ട് ജീവിച്ച വ്യക്തിയായിരുന്നു സാനു മാഷെന്ന് മലയാളം മിഷൻ ഒമാൻ ചാപ്റ്റർ അനു ശോചിച്ചു. സയൻസ് അധ്യാപകനായിരുന്ന അദ്ദേഹം മലയാളത്തിന് മുതൽക്കൂട്ടായി മാറിയ ഒട്ടനേകം ഗ്രന്ഥങ്ങൾ സമ്മാനിച്ചു. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കവിക ളായിരുന്ന കുമാരനാശാൻ, ചങ്ങ മ്പുഴ തുടങ്ങിയവരുടെ ജീവചരി ത്രങ്ങൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടവയാണ്. കുടുംബത്തിന്റെയും മലയാളികളുടെയും ദുഃ ഖത്തിൽ പങ്കുചേരുന്നതായും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


അബുദാബി കേരള സോഷ്യൽ സെന്റർ


ശ്രദ്ധേയനായ അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, സാമൂഹ്യ സേവകൻ, എഴുത്തുകാരൻ,സാഹിത്യനിരൂപകൻ തുടങ്ങി സർവ്വ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയായിരുന്നു പ്രൊഫ. എം. കെ. സാനുവെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.


ശക്തി തിയറ്റേഴ്‌സ് അബുദാബി

അധ്യാപകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എം കെ സാനുവിന്റെ നിര്യാണത്തിൽ അബുദാബി ശക്തി തിയറ്റേഴ്‌സ് അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് കെ വി ബഷീർ, ജനറൽ സെക്രട്ടറി എ എൽ സിയാദ് എന്നിവർ അനുസ്മരിച്ചു.


മലയാളം മിഷൻ അബുദാബി ചാപ്റ്റർ


ഇരുപതോളം കൃതികൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത പ്രൊഫ. എം. കെ. സാനു മാഷ് മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവ്വം പ്രതിഭകളിലൊരാളാണെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയും സെക്രട്ടറി ബിജിത് കുമാറും അനുസ്മരിച്ചു.


കൈരളി ഫുജൈറ


ഫുജൈറ: പ്രഭാഷകൻ ,എഴുത്തുകാരൻ ,നിരുപകൻ ,അധ്യാപകൻ ,സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ മലയാളിയെ ഏറെ സ്വാധീനിച്ച പ്രൊഫ. എം കെ സാനു മാഷിൻ്റെ നിര്യാണത്തിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ അനുശോചനം രേഖപ്പടുത്തി. സാനുമാഷ് മലയാളത്തിൻ്റെ അക്ഷരവെളിച്ചമായിരുന്നുവെന്ന് ലോക കേരളസഭാംഗം ലെനിൻ ജി കുഴിവേലി, കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി പി, പ്രസിഡൻ്റ് വിത്സൺ പട്ടാഴി, സന്തോഷ് ഓമല്ലൂർ എന്നിവർ അഭിപ്രായപ്പെട്ടു.


ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം


മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രൊഫസർ എം കെ സാനുവിന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മസ്കത്തിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിക്ക് കേരളാ വിംഗ് ഓഫീസ് ഹാളിൽ വെച്ചായിരുന്നു പരിപാടി.


സാഹിത്യ, സാമൂഹിക, അധ്യാപന മേഖലകളിൽ അതുല്യമായ സംഭാവനകൾ നൽകിയ എം കെ സാനു മാഷിൻ്റെ വിയോഗം ഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടമാണെന്ന് യോഗത്തിൽ സംസാരിച്ച ഒമാനിലെ സാഹിത്യകാരൻ ഹാറൂൺ റഷീദ് ചൂണ്ടിക്കാട്ടി.


sanu


ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, സാമൂഹിക പ്രവർത്തകരായ അഭിലാഷ് ശിവൻ, വിജയൻ കെ. വി, ഷാഫി, കേരളാ വിങ് സാഹിത്യ വിഭാഗം ജോയിൻ്റ് സെക്രട്ടറി ജയചന്ദ്രൻ പള്ളിക്കൽ എന്നിവർ സംസാരിച്ചു.


ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം കൺവീനർ അജയൻ പൊയ്യാറാ അധ്യക്ഷനായ യോഗത്തിൽ കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതവും ട്രഷറർ സുനിത് തെക്കേടവത്ത് നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home